ഞാനും ... ഞങ്ങളും ...
ഇറ്റലിയിലെ മിലാനിൽ, ഒരു രാത്രി ...
27 ഫെബ്രുവരി 2020
എല്ലാവരും (രണ്ടു പെൺകൂട്ടുകാരും, രണ്ടു ആൺകൂട്ടുകാരും, ബാപ്പയും, പിന്നെ ഞാനും) ഒരു ഫ്ലാറ്റിലെ സ്വീകരണമുറിയിൽ ഒന്നിച്ചിരിക്കുന്നു. മുറിയിൽ ഒരു ടേബിൾ ലാമ്പിൻ്റെ നേരീയ മഞ്ഞ വെളിച്ചം മാത്രം. ബാപ്പ ചാരുകസേരയിലും, ഞങ്ങൾ നിലത്തും ഇരിക്കുന്നു. എല്ലാവരും ഒരു ചെറിയ ചില്ലു മേശയുടെ ചുറ്റും. ആ മേശയിൽ നിരത്തിവച്ചിരിക്കുന്ന ആറു വൈയിൻ ഗ്ലാസുകളിൽ മുന്തിരി വീഞ്ഞ് നിറച്ചിരിക്കുന്നു.
പൊടുന്നനെ എല്ലാവരും മുമ്പോട്ടു ചാഞ്ഞുകൊണ്ട് ആ മെല്ലിച്ച കാലുള്ള ചില്ല് ഗ്ലാസുകൾ ഉയർത്തി "ചിയേർസ്" എന്ന് പറഞ്ഞുകൊണ്ട് ആനന്ദം പങ്കിട്ടു. തെല്ലിട വൈകാതെ ഏവർക്കും 27 ഫെബ്രുവരിയുടെ ദിനാശംസകൾ എന്നുപറഞ്ഞുകൊണ്ടു ബാപ്പ ആ ഇരിട്ടുമുറിയിൽ പൊട്ടിച്ചിരിയുടെ വിളക്ക് തെളിച്ചു. എന്നാൽ ഇത് കേൾക്കേണ്ട താമസം, ഞാൻ ബാപ്പയോട് ആരാഞ്ഞു,
"അതിനിപ്പോൾ, 27 ഫെബ്രുവരിക്ക് എന്താ ഇത്ര പ്രിത്യേകത ??"
ഞൊടിയിടയിൽ, ബാപ്പയുടെ മറുപടി,
"എല്ലാ ദിവസവും മറ്റു ദിവസങ്ങളിൽ നിന്ന് വിത്യസ്തപ്പെട്ടിരിക്കുന്നു."
"അതിനിപ്പോൾ...?"
"27 ഫെബ്രുവരി 2020, നാളെ ആഘോഷിക്കാൻ പറ്റുമോ ??"
"ഇതിനിപ്പോൾ, ആഘോഷിക്കാൻ എന്തിരിക്കുന്നു ?"
"സന്തോഷമുള്ളപ്പോൾ അതാഘോഷിക്കണം. അതുപോലെ, സന്തോഷമില്ലങ്കിൽ ക്രിസ്തുമസായാലെന്തു പുതുവർഷമായാലെന്തു, യാതൊരു കാര്യവുമില്ല."
"ഉം... അതു സത്യം."
എൻ്റെ ആ സമ്മതം ബാപ്പയ്ക്കു ഇച്ഛ പിടിച്ചു. എന്നാൽ, ഒരു ദീർക്കശാസം വിട്ടുകൊണ്ട് ബാപ്പ തുടർന്നു,
"നീ ഓർക്കുന്നുണ്ടോ..."
"ഞാൻ ഓർക്കുന്നില്ല... ഒന്ന് നിർത്തു ബാപ്പ... ഹും !!"
പെട്ടന്ന്, ബാപ്പയുടെ അടുത്തിരുന്ന എൻ്റെ സുഹൃത്ത് പുഞ്ചിരിയോടെ അടക്കം പറഞ്ഞു,
"ഉം... ബാപ്പക്ക് വൈയിൻ തലയ്ക്കുപിടിച്ചെന്നു തോന്നുന്നു."
ഇതുകേട്ടതാമസം, ബാപ്പ കൈയിലിരുന്ന വൈൻ ഗ്ലാസ് ഇടത്തോട്ടും വലത്തോട്ടും ചെറുതായൊന്നു ചുറ്റിച്ചുകൊണ്ടു പറഞ്ഞു,
"ഇതു വൈനാണന്നു ആരുപറഞ്ഞു ? ... ഇതുവെറും കട്ടൻ ചായയല്ലേ !!"
ഞൊടിയിടയിൽ, നിലത്തു ചമ്പ്രം പടിഞ്ഞിരുന്നിരുന്ന ഞാൻ, ചാടിയെഴുന്നേറ്റിട്ടു പറഞ്ഞു,
"ഇനി ഞാനിവിടെയിരുന്നാൽ ശരിയാകില്ല... ഞാനതുകൊണ്ടു പോകുവാ... അപ്പോൾ, ബൈ, ബൈ."
അതുകേട്ടപ്പോൾ, എന്നോടുരുമ്മിയിരുന്നിരുന്ന എൻ്റെ സുഹൃത്ത് എൻ്റെ കൈയിൽ പിടിച്ചുകൊണ്ട് എന്നോടാരാഞ്ഞു,
"നിനക്കെന്താ ഒരു ഹൃദയവുമില്ലാത്തതുപോലെ ! ... Hum, you are truly a heartless creature!! ... വേണ്ടാ, നീ ഇനി ഇവിടെ ഇരിയ്ക്കണ്ടാ. നീ നിൻ്റെ വഴിക്ക് പൊക്കോ... പോ..."
ഒന്നു കുലുങ്ങിചിരിച്ചുകൊണ്ടു ബാപ്പ പറഞ്ഞു,
"താനെന്താ പറഞ്ഞേ, അവൾക്കു ഹൃദയമില്ലെന്നോ !! ... ഹും, താൻ പറഞ്ഞതു സത്യമാ, അവൾക്കു ഹൃദയമില്ല. കാരണം, അതു പണ്ടേ മറ്റുള്ളവർക്കു പങ്കുവച്ചുകൊടുത്തതല്ലേ... ഇനി അവൾക്കെവിടുന്ന ഹൃദയം !! ... ഇപ്പോൾപോലും, ഈ സന്തോഷത്തിനു കാരണം അവളുതന്നെയാണ്. ... ഹും, അവളെൻ്റെ വിളക്കാണന്നു ഞാൻ പറഞ്ഞാൽ അതൊരു കുറച്ചിലാവും, കാരണം അവളെപ്പോലുള്ളവർ ഈ ലോകം മുഴുവൻ്റെയും വിളക്കാണ്. ആ ദീപത്തിൻ പ്രകാശത്താൽ നയിക്കപ്പെടുന്ന ജീവിതങ്ങളിൽ ഒന്നു മാത്രമാണ് എൻ്റെതു..."
ആ വാക്കുകൾ കേട്ടനിമിഷം, എൻ്റെ മിഴികളിൽനിന്നുതിർന്ന അശ്രുക്കൾ എൻ്റെ കവിൾത്തടങ്ങളെ ഈറനണിയിച്ചു. ... കൂടെ, എൻ്റെ കൂട്ടുകാരുടേയും, ... ഇപ്പോൾ, നിങ്ങൾ വായനക്കാരുടേയും... .
.... തുടരും ....
.

A drop of tear in my eyes too
ReplyDeleteThank you so much for those heart felt words.
Delete